finished
you won the race
ഹാവൂ ... ഈ ഗെയിമും തീർന്നു . ഇതൊക്കെ എന്ത് എന്ന രീതിയിൽ കൈകൾ പുറകോട്ടു ഉയർത്തി കോട്ടുവയോക്കെയിട്ടു ഞെളിഞ്ഞിരിക്കുകയായിരുന്നു.
സമയം 9:45 ആയി. ഇനി പുതിയ ഗെയിം കിട്ടുന്നതുവരെ വിശ്രമം. അത് വരെ എന്ത് ചെയ്യും ?. ബുക്കിൽ കേറിയാലോ ?
ആവാം കുറച്ചു രോഷങ്ങൾ രേഗപ്പെടുത്താൻ ഉണ്ട്. ലോഗിൻ ഐഡിയും പാസ്സ്‌വേർഡും സ്ഥിരമായി ടൈപ്പ് ചെയ്യുന്നതുകൊണ്ട് അക്ഷരങ്ങളെ കണ്ടെത്താൻ വിരലുകല്ക്ക് എളുപ്പം സാധിച്ചു. Notifications ഒന്നും തന്നെയില്ല. അല്ല give like & take like എന്നാണല്ലോ. അതുകൊണ്ട് ദൈവത്തോടുപോലും പരാതി പറയാൻ കഴിയില്ല .ചുറ്റുമൊന്നു കണ്ണോടിച്ചു. എന്നെ കണ്ടതും പല പച്ചവെളിച്ചങ്ങളും അണയാൻ തുടങ്ങി .പ്രത്യേകിച്ചു പെണ്ണുങ്ങളുടെതു. "കുറ്റം പറയാൻ ഒക്കത്തില്ല !!!!"
ഒരു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടാലറിയാം fake ആണെന്ന്. ഈ ഫെയ്ക്കൻമാരേയെല്ലാം വെടിവെച്ചു കൊല്ലണം വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ. എന്നാലും ആക്സെപ്റ്റ് ചെയ്തു.
" ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ??!! "

പോസ്റ്റുകളൊക്കെ പഴയതുപോലെതന്നെ. എന്നാൽ കട പൂട്ടിയേക്കാം എന്ന് വിചാരിക്കുമ്പോൾ അതാ പതിവില്ലാത്ത ഒരു പച്ച വെളിച്ചം. കുറേ നാളുകളായി അവിടെ വെളിച്ചം തെളിഞ്ഞിട്ട്.
" ആഷിമ "
എൻറെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. കുറേകാലം പുറകേ നടന്നിട്ടുണ്ട്. പതിവുപോലെ തിരിഞ്ഞുനോക്കാത്തതുകൊണ്ട് കൂടിയ റേറ്റിംഗ് കുറച്ചിട്ട് രണ്ടു മോശം കമ്മെന്റും വച്ച് ആ ചാപ്റ്റർ അന്ന് തന്നെ ക്ലോസ് ചെയ്തതാണ്.
കുഴപമില്ല ഒന്നുടെ ശ്രമിക്കുന്നത് നാണക്കേടോന്നുമില്ല.
ഒന്ന് തയ്യാറായി
"hiii"
മറുപടി ഒന്നും വന്നില്ല. കുറച്ചു സമയം സമയം കാത്തിരുന്നു. അനക്കമൊന്നുമില്ല. ഒരു ചിരിയും കൂടെ വെച്ച് കൊടുത്തു
:)
രക്ഷയില്ല. log out ബട്ടണിൽ ക്ലിക്കാൻ പോകുമ്പോ അതാ വരുന്നു
" ashima is typing "
ഒരു ഹായ് ക്കു ഇത്രയധികം ടൈപ്പ് ചെയ്യാനുണ്ടോ??
മറുപടി വന്നു
ആഷിമ : hi, ഞാൻ കണ്ടില്ലായിരുന്നു.
ഞാൻ : its ok how are you ?
ആഷിമ : fine & u?
ഞാൻ : fine. ഇപ്പൊ എവടെയാ ? എന്ത് ചെയ്യുന്നു ?
ആഷിമ : ബംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക് ചെയ്യുന്നു
ഞാൻ : നൈസ്. ഞാനും ഇവടെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലാ !!
അവൾ അന്വേഷിക്കുകയോന്നും ചെയില്ല എന്ന വിശ്വാസത്തിൽ ഞാൻ തട്ടിവിട്ടു . ഇനിയിപ്പോ മെല്ലെ തുടങ്ങാം
ഞാൻ : മാര്യേജ് ഒക്കെ ...... ???
ആഷിമ : കഴിഞ്ഞു
അപ്പൊ എല്ലാം കഴിഞ്ഞു . അല്ലെങ്കിലും ഞാൻ കെട്ടാനൊന്നും പോകുന്നില്ലലോ . ഞാൻ എന്നെ തന്നെ നന്നായൊന്നു സമാധാനിപ്പിച്ചു
ഞാൻ: നൈസ് , ഹസ്ബന്റ് എന്ത് ചെയ്യുന്നു ?
ആഷിമ ; അതിനു എനിക്ക് ഹസ്ബന്റ് ഇല്ലല്ലോ !!
ഞാൻ : അപ്പൊ കല്യാണം കഴിഞ്ഞുവെന്നു പറഞ്ഞതോ ?
ആഷിമ : അത് ശരിയാണ് . പക്ഷെ എനിക്ക് ഒരു പങ്കാളിയാണുള്ളത്
ഞാൻ : പങ്കാളിയും ഹസ്ബന്റും തമ്മിലെന്താ വ്യത്യാസം? അത് ഒന്നല്ലേ
ഞാൻ തല ചൊറിഞ്ഞു
ആഷിമ: ഹസ്ബന്റ് എന്ന് പറഞ്ഞാൽ ആണായിരിക്കും
ഓ അപ്പൊ അവളുടെ ഭർത്താവ് ആണും പെണ്ണും കെട്ടവനായിരിക്കും .
അവൾക്കു അത് തന്നെ വേണം
ഞാൻ : അപ്പൊ തന്റെ ഹസ്ബന്റ് ആണല്ലേ ??
ആഷിമ : അല്ല പെണ്ണു. എന്താ ആണിനെ തന്നെ കെട്ടണമെന്നുണ്ടോ ?
"ഇല്ലേ .. ഉണ്ടല്ലോ .. അപ്പോഴല്ലേ സംഭവങ്ങളൊക്കെ നടക്കു... കണ്ഫ്യുഷൻ ആയല്ലോ"
ഞാൻ : തമാശ പറയല്ലേ .. പെണ്ണിനെ കെട്ടിയാൽ ..... അത് എങ്ങനെ ശരിയാകും .??
ആഷിമ : നമ്മളെന്തിനാ കല്യാണം കഴിക്കുന്നത്. പോട്ടെ നീ എന്തിനാ കല്യാണം കഴിക്കുന്നത് ??
ഞാൻ : പരമ്പര നിലനിർത്താൻ , പിന്നെ എന്റെ ഡ്രസ്സ് അലക്കണം , ഭക്ഷണം ഉണ്ടാക്കണം... അങ്ങനെ പലതിനും ..
ആഷിമ : ഹമം .. എല്ലാ ആണുങ്ങളും ഇത് പോലെ തന്നെ. പെണ്‍കുട്ടികളെന്താ മെഷിൻ ആണോ ?
ഞാൻ : ഒരിക്കലുമല്ല .. പക്ഷെ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്നത് ഇത് തന്നെയല്ലേ ?
ആഷിമ : ആയിരിക്കാം. ആണ് പ്രകൃതി ഞങ്ങളെ ദുർബലകളായി ട്ടാണ് ജനിപ്പിച്ചത് . പക്ഷേ അവൾക്കും നിങ്ങളെപോലെ തന്നെ മനസും ആഗ്രഹങ്ങളുമൊക്കെയുണ്ട്. എല്ലാവർക്കും അവളുടെ ശരീരം മതി
ഞാൻ: എല്ലാവരും അങ്ങനെയകണമെന്നില്ലല്ലൊ ?
ആഷിമ : എന്നെ സംബന്ധിച്ചെടുത്തോളം അങ്ങനെയാണ്. എന്റെ ചുറ്റുമുള്ളവർ എന്നോടങ്ങനെയാ പെരുമാറിയത്. എന്തിനേറെ പറയുന്നു എനിക്ക് രക്ഷകരാകേണ്ടവർപോലും. ഒന്ന് ചോദിച്ചോട്ടെ എല്ലാ പുരുഷന്മാരും ഒരു പോലെ അല്ലെങ്കിൽ പിന്നേം പിന്നേം റേപ് കേസുകൾ ഉണ്ടാകുമോ?
"എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കളവിനുണ്ടായില്ലെങ്കിലും ഞാനും സംഘത്തിലെ ഒരു അംഗമാണ്. ഇന്നല്ലെങ്കിൽ നാളെ ഞാനും അങ്ങനെ ചെയ്തേക്കാം."
ആഷിമ : എന്റെ അതെ കാഴ്ച്ചപ്പാടുള്ള ഒരു കുട്ടിയെ അവിചാരിതമായിട്ടാണ് ഞാൻ കണ്ടുമുട്ടിയത്. ഒരു റേപ് കേസിലെ വിക്ടിം ആണ്. പുരുഷന്മാരുടെ നിഴൽപോലും ഞങ്ങള്ക്ക് അറപ്പാണ്
എന്റെ ഉത്തരം മുട്ടി തുടങ്ങി
ആഷിമ : വീട്ടുകാർ ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കില്ല. അതുകൊണ്ട് ബംഗ്ലുരിലേക്ക് പോന്നു. ഞങ്ങൾ സന്തുഷ്ടരാണ് എല്ലാ അർത്ഥത്തിലും.
ഞാൻ: അപ്പൊ നിങ്ങള്ക്ക് കുട്ടികളൊന്നും വേണ്ടേ ???
ആഷിമ : അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരുപാട് കുട്ടികളുണ്ടല്ലോ. അവരിൽ ആരെയെങ്കിലും ഞങ്ങൾ ദത്തെടുക്കും.
ഞാൻ : നിങ്ങൾ ദത്തെടുക്കുന്ന കുട്ടി ആണായിരിക്കുമോ അതോ പെണ്ണായിരിക്കുമോ ??
"ashima is typing "
അപ്പോഴാണ് ഏറ്റവും വലിയ ചതി എന്നോട് സര്ക്കാര് കാട്ടിയത്. കറന്റ് പോയി
" ഓ ഇന്നെനി കറന്റ് വരുമെന്ന് തോന്നുന്നില്ല " അമ്മയുടെ ആത്മഗതം കേട്ടു
എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പുരുഷൻമാരോട് വെറുപ്പുള്ള അവൾ എന്നോട് ഇത്രയധികം സംസാരിച്ചത് എന്തിനാവും. അവളുടെ ഉത്തരം എന്തായിരിക്കും. ആണോ അതോ പെണ്ണോ ????
പുറത്തു വീണ്ടും കോരിച്ചൊരിയുന്ന മഴ തുടങ്ങി