Saturday, 8 June 2013

പ്രണയം അത് സത്യമായിരുന്നോ ???

വീണ്ടും മഴ  പെയ്യാൻ  തുടങ്ങിയിരിക്കുന്നു . കത്തിയെരിയുന്ന ജീവിതത്തിന്റെ ചാരങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനില്പ്പുണ്ട്. മഴയെ നോക്കിയിരിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ലായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയായിരുന്നില്ല. മനുഷ്യജീവിതം പോലെയാണു മഴതുള്ളികളും. എവിടുന്നൊവന്നു  ഭൂമിയിൽവന്നു പതിക്കുന്നവർ. അവര്ക്കൊരോരുത്തർക്കും ഓരോരോ വഴികളുണ്ട്. ചിലർ വലിയ ഒരു ഒഴുക്കിൽപ്പെട്ടു നീങ്ങിക്കൊണ്ടിരിക്കും. മറ്റു ചിലർ തങ്ങി നില്ക്കും. ഒഴുക്കിനെതിരെ നീന്താൻ ചിലർ ശ്രമിക്കാറുണ്ട്. ഒടുവിൽ അതേ ഒഴുക്കിൽപെട്ട് നീങ്ങേണ്ടിയും വരാറുണ്ട്. പക്ഷെ എല്ലാവരും എത്തിച്ചേരുന്നത് ഒരു കടലിൽ. നാം ആരെന്നു പോലും തിരിച്ചറിയാതെ.
മഴത്തുള്ളികളും പ്രണയിക്കാറുണ്ടാവും. പൂക്കളെ ഇലകളെ അങ്ങനെ പലതിനേയും. മറ്റൊരു രൂപത്തിൽ മറ്റൊരു ലോകത്തിലേക്ക്‌ പോകുന്നതുവരെ അവർ ഒന്നായിരിക്കും. ഒരു മഴതുള്ളിയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു പോകുകയാണ്. കാരണം എൻറെ എന്റെ പ്രിയപ്പെട്ടവളുമായി ജീവിതാവസാനംവരെ ഒരുമിചിരിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു .
പ്രണയം , അതെവിടുന്നു തുടങ്ങുന്നുവെന്ന് എനിക്കറിയില്ല. ഒന്നുമാത്രം എനിക്കറിയാം , പ്രണയം ഒരിക്കലും മരിക്കാറില്ല. മരണം വരെ ഹൃദയത്തിന്റെ ഉള്ളറകളിലെവിടെയെങ്കിലും അത് തങ്ങി നില്ക്കും. എന്നെ ജീവിക്കാനും മരിക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്, ഓർക്കാനും വെറുക്കാനും പഠിപ്പിച്ചിട്ടുണ്ട് . 
പ്രണയമെന്ന ഒഴുക്കിനെതിരെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്, കമിതാക്കളെ ഞാൻ പുച്ചിച്ചിട്ടുണ്ട്. പ്രണയം അന്നൊക്കെ ഒരു സങ്കല്പം മാത്രമായിരുന്നു. പക്ഷെ എന്റെ കാഴ്ചപ്പാടുകളൊക്കെ തെറ്റായിരുന്നു കാലം എന്നെ പഠിപ്പിച്ചു . ഏതോ ഒരു ബിന്ദുവിൽവെച്ചു ഞാൻ പ്രണയത്തോടൊപ്പം ഒഴുകാൻ തുടങ്ങി. ഒരിക്കലും സംഭവിക്കരുതേയെന്നു ദൈവത്തോടു പ്രാർത്ഥിച്ചതൊക്കെ വെറുതെയായി.
ഒരാൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവനെതന്നെയാണ്. അതെപ്പോഴാണോ മാറുന്നത് അന്നാണ് അയാളിൽ പ്രണയം രൂപപ്പെടുന്നത്. എന്റെ ഉള്ളിലും പ്രണയം ഉണ്ടായിരുന്നു. ഇപ്പോഴും എവിടെയൊക്കെയോ തങ്ങി നില്ക്കുന്നുണ്ട് അത്. സൗഹൃദത്തിൽ നിന്നും ഉടലെടുത്ത ഒരു പ്രണയമായിരുന്നു എന്റേത്. അതുകൊണ്ട് പ്രണയിനിയെ ഞാൻ പൂര്ണമായും വിശ്വസിച്ചിരുന്നു. പക്ഷെ ആഗ്രഹിക്കാൻ മാത്രമല്ലെ നമുക്ക് കഴിയു . പ്രണയിക്കാൻ പോലും അർഹത ഇലാത്ത ആളായിരുന്നു ഞാനെന്നു തിരിച്ചറിഞ്ഞത് വൈകിയാണ് . കുടുംബവും പ്രണയവും കൈകളിൽ വന്നപ്പോൾ ഞാൻ പ്രണയത്തെ  നിഷ്ടൂരം വധിച്ചു . ഞാനൊരു ചതിയനാണെന്ന് തോന്നിപ്പോയി. പക്ഷെ എന്റെ പ്രണയം സത്യമായിരുന്നു. അവളെങ്കിലും അത് മനസിലാക്കുമെന്ന് കരുതി. അതുണ്ടായില്ല . ഒരു സൗഹൃദത്തിനുപോലും  പിന്നെ എനിക്ക് അവസരം തന്നില്ല. അങ്ങനെ പ്രണയവും സൗഹൃദവും ഒരിമിച്ചു നഷ്ടമായി. ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരാളെ ഇത്രപെട്ടെന്നു മറക്കാൻ ഒരു പെണ്ണിനാവുമോ?? ഒരു സൗഹൃദം പോലും നല്കാത്ത അവൾ എന്നെ പ്രണയിച്ചിരുന്നോ??... 

No comments:

Post a Comment